2012, ഡിസംബർ 20, വ്യാഴാഴ്‌ച

മറക്കാനും ചിരിക്കാനും പൊറുക്കാനും പറ്റാത്ത ഒരു കഥ-ജീവിത കഥ !


രവിചന്ദ്രന്‍ സാറിന്റെ ചരട് കെട്ടിയ കേരളം വായിച്ചപ്പോഴാണ് 'ശാസ്ത്രീയ'മായ വേറൊരു പറ്റിക്കല്‍ പരിപാടിയില്‍ ആകൃഷ്ടനായി ഏറെക്കുറെ 60% വട്ടനായ എന്റെ ഒരു സുഹൃത്തിന്റെ  അനുഭവം ഓര്മ വന്നത്.


     ഒന്നരകൊല്ലം മുന്‍പാണ് സംഭവം.

ഞാനും എന്റെ രണ്ടു ഫ്രണ്ട്സും ഒരുപാട് ബഹുമാനിക്കുന്ന ഒരു കമ്പ്യൂട്ടര്‍ faculty ഉണ്ടായിരുന്നു. നമ്മുടെ ഫാമിലി ഫ്രണ്ട്സ് കൂടി ആയി മാറി ആ വ്യക്തി .
ആയാള്‍ നമുക്കൊക്കെ ഒരു 'പുലി' ആയിരുന്നു. എല്ലാ വിഷയത്തിലും അഗാധ ജ്ഞാനം.

        ആയിടക്കാണ്‌ ഇദ്ദേഹം, നമ്മള്‍ അത് വരെ കേള്‍ക്കാത്ത ഒരു സയിന്റിഫിക് സൂത്രം- dowsing pendulum- അവതരിപ്പിക്കുന്നത്‌.

ഒരു പമ്പരം പോലത്തെ ലോഹ കട്ടി.അതിനൊരു നൂല് വാല്. അത് അദേഹം കയില്‍ തൂക്കിപിടിച്ചു പല രഹസ്യങ്ങളും പുറത്തു കൊണ്ട് വന്നു !
        തൂകി പിടിച്ച പംബരതോട് ചോദ്യം ചോയ്ക്കും. ഉദ: രാമന്റെ അച്ഛന്റെ അച്ഛന്റെ മുത്തച്ഛന്റെ  തറവാടുഏതു  ദിക്കിലാണ്?
 ഉടനെ നിശ്ചലമായി തൂങ്ങി കിടന്നിരുന്ന ആ ലോഹ കട്ടി അദ്ധേഹത്തിന്റെ കയില്‍ നിന്നും തറവാടിന്റെ ദിക്കിലേക്ക് പെന്‍ഡുലം പോലെ ആടി  കളിയ്ക്കാന്‍ തുടങ്ങും !  അദ്ധേഹത്തിന്റെ കൈ ആടില്ല. പക്ഷെ ആ ലോഹം ചരടിന്മേല്‍ ഉത്തരമുള്ള ദിശയിലേക്ക് ആടും !

*

*
*
എന്റെ ഫ്രണ്ട് BR  അതില്‍ വല്ലാണ്ട് അക്രുഷ്ടനായി. ആ കാലത്ത് അവന്‍ ഒരു ആയുര്‍വേദ മരുന്നിന്റെ rep. ആയിരുന്നു. വല്യ മെച്ചം ഒന്നും ഇല്ലാത്ത ജോബ്‌ .
അവനൊരു മിസ്‌ കാള്‍ മൂലം ഉടലെടുതൊരു ഗേള്‍ ഫ്രണ്ട് ഉണ്ടായിരുന്നു.
അവന്‍ അവലെ കുറിച്ചുള്ള യാതര്ത്യങ്ങള്‍ അറിയാന്‍ dowse pendulum ഉപയോഗിചു.
കൊറേ കാര്യങ്ങളൊക്കെ dowse ചെയ്തപ്പോള്‍ അവനു  സത്യമായി തോന്നി.
     
        അവസാനം അവന്‍ പ്രണയത്തിന്റെ അതി കഠിനമായ അവസ്ഥയില്‍ എത്തി.ഒരു ക്രിസ്മസ് അവധിക്കു ഈ പെണ്‍കുട്ടി BR നെ വിളിച്ചു പറഞ്ഞു- "ഞാന്‍ എന്റെ അമ്മാവന്റെ വീട്ടില്‍ അവധി ചെലവഴിക്കാന്‍ പോകുകയാ. ഡിസംബര്‍ 29 നു മാത്രേ ഇനി എനിക്ക്  നിന്നെ വിളിക്കാന്‍ പറ്റൂ."
   
       വിരഹത്തിന്‍ ദിനങ്ങള്‍..
24
25
26
27
28
29
30
31
1
2
'യുവര്‍ കോളിംഗ് ഐഡിയ മൊബൈല്‍ ഈസ്‌ സ്വിറ്റ്ചെദ് ഓഫ്‌!'

dowse ചെയതു.

ഉത്തരം കിട്ടി-

''വീട്ടില്‍ ബന്ധം അറിഞ്ഞു.ആകെ പ്രസ്നമാണ്. അവളുടെ ഫോണ്‍ മാതാ പിതാക്കള്‍ പിടിച്ചു വാങ്ങി.

അതാ ന്യൂ യീരിനു പോലും അവള്‍ വിളിക്കാതിരുന്നത്.
അവള്‍ ഇപ്പോഴും നിന്നെയും കാത്തിരിക്കുന്ന പാവം പെണ്ണാണ്‌....
വെയിറ്റ്... she must  come to you soon."- pendulam പിടിച്ചു കൊണ്ട് ബഹുമാന്യനായ ആ ദേഹം  ഉത്തരം പറഞ്ഞു!

വെയ്റ്റിയിട്ടും വെയ്റ്റിയിട്ടും കാണാത്തതിനാല്‍ അവന്‍ ബുദ്ധി ഉപയോഗിച്ച് അവളുടെ ഫ്രണ്ട്ന്റെ  വീടാരം കണ്ടെത്തി.

ഞാനും കൂടെ പോയിരുന്നു.ഞെട്ടിക്കുന്ന സത്യമാണ് അന്ന് ഞാനും എന്റെ ഫ്രണ്ട് BR ഉം അറിഞ്ഞത്.

ആ പെണ്‍കുട്ടി അവന്നോട് ഇങ്ങനെ ഉരിയാടി:-


''കഴിഞ്ഞ ഡിസംബര്‍ 29 നു അവളുടെ കല്യാണം കഴിഞാത് നീ അറിഞ്ഞില്ലേ? പിന്നെ എന്ത് ഫ്രണ്ട്സാ നിങ്ങള്‍...


ഞാന്‍  ആ മകളോട് പറഞ്ഞുപറഞ്ഞു- സധ്യ ഉണ്ണാന്‍ പറ്റാത്ത വിഷമം ഉണ്ട് !

*
*
*
അന്ന് അവന്‍ ജീവിതത്തില്‍ ആദ്യമായി ധുര്‍വ്രാസാവായി.ശാപം എന്ന ഒരു സാധനം ഉണ്ടെങ്കില്‍, ഇന്ന് (20-12-2012) അവളുടെ തരവാട് pendulum
പോയിട്ട്, archaeological survey of India ആയിരം കൊല്ലം കുയ്ച്ചു നോക്കിയാലും കാണില്ല !!!

*

*
*
പിന്നീടുള്ള കഥ ഇങ്ങനെ -



  • 70 kg ഉണ്ടായിരുന്ന BR 63 kg.   BR ന്റെ നാടുകാര്‍()() (((എന്റെ അയല്‍  നാട്ടുകാരനാണ് BR.) എന്നോട് ചോയ്ക്കും-"അവനെന്തു പറ്റി?ഇപ്പൊ ശീട്ട് കളിക്കാനൊന്നും അവനു താത്പര്യമേ ഇല്ല .മിണ്ടാട്ടം കുറവ്.തടിയും കണ്ടിട്ടില്ലേ? ജോലി പ്രശ്നം ഉണ്ടോ ?വേറെ എന്തെങ്ങിലും ?"




  • സാറേ -എന്ന് ബഹുമാന പുരസരം സംഭോധന ചെയ്ത നാം ആ pendula കൂടുകാരനെ, ചില ജീവികളുടെയും ചില കുടുംബക്കാരുടെയും പേര് കൂടി ചേര്‍ത്ത് വിളിക്കാന്‍ ആരംഭിച്ചു  !




  • നമ്മള്‍ 3 കൂട്ടുകാരും മൂന്നു വഴി പിരിഞ്ഞു.നമ്മുടെ ഒക്കെ ഫാമിലി ഫ്രണ്ട് ആയിരുന്ന ആ ദിവ്യനെ(സാറേ) കുടുംബത്തില്‍ ചവിട്ടാന്‍ കൊള്ളാതോന്‍ ആയി പ്രക്യാപിക്കപെട്ടു.



note: ഈ കഥയിലെ വ്യക്തികളുടെ പെരോഴിച് ബാക്കി എല്ലാം പരമ സത്യം ആകുന്നു.





വിട്ടുപോയൊരു കഷണം:

സാമ്പത്തീക മാധ്യം അതി രൂക്ഷമായ ഒരു ഘട്ടത്തില്‍  BR ഒരു പോം വഴി മുന്നോട്ടു വച്ചു. 
പണി എടുക്കാതെ കാശുണ്ടാക്കല്‍ നമ്മുടെ പോളിസി അല്ലെങ്കിലും ഈ ആഗോള സാമ്പത്തീക മാധ്യത്തിന്റെ  വേളയില്‍ ലോട്ടെരി എടുത്തു നമുക്ക് താല്‍കാലിക ആശ്വാസം കണ്ടെത്തി കൂടെ?
അപ്പോള്‍ നമ്മുടെ മാന്യ ദേഹം ഇങ്ങനെ പറഞ്ഞു- 
      "ദൌസിംഗ്, ലോട്ടറി പോലുള്ള കാര്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്തു കൂടാ"

നമ്മളും പറഞ്ഞു - 'വേണ്ട, ദുരുപയോഗം വേണ്ട ''
                        !!! 

2 അഭിപ്രായങ്ങൾ:

  1. ദൌസിംഗ് പെന്‍ഡുലം ഉപയോഗിക്കുമ്പോള്‍ ഉത്തരം എങ്ങനെ കിടുന്നു എന്നു നമ്മള്‍ ആദ്യമേ ചോദിച്ചിട്ടുണ്ടായിരുന്നു .
    അദ്ദേഹം പറഞ്ഞു- ഈ ലോകത്തിലെ എല്ലാ പ്രവൃത്തിയും ഓരോ കാന്തിക വികിരണം പുരപ്പെടുവിക്കുന്നുണ്ട്.
    അപ്പൊ ഈ പെന്‍ഡുലം അതിനുസരിച്ചു തിരിയും.
    നമ്മള്‍ ആ 'scientific തത്വത്തില്‍' അങ്ങോട്ട്‌ വഴുതി വീണു.എന്റെ മനസ്സില്‍ അപ്പോള്‍ കൊറേ ആശയം കടന്നു വന്നിരുന്നു.
    ജോഷി യുടെ 'റോബിന്‍ഹുഡ് ' എന്നാ പടത്തിലെ കാര്യം ,ഭൂമിയുടെ കാന്തീക വലയം- വടക്ക് നോക്കി യന്ത്രം. തുടങ്ങിയവ.
    വേറെ നമ്മള്‍ അധികം ചിന്തിക്കാതിരുന്നത്- ഈ വ്യക്തി നമ്മുക്കൊക്കെ ഒരു ഗുരു സമാനനയിരുന്നു. അതിനാല്‍ അധികം നമ്മള്‍ അതിനെ ആഴത്തില്‍ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നില്ല.കൂടാതെ, ഈ ശാസ്ത്ര തത്വങ്ങളും മനസ്സില്‍ ഉണ്ടല്ലോ.

    നമ്മളൊക്കെ അത്ര അധികം സ്നേഹിക്കുന്ന ആ വ്യക്തി നമ്മക്കിട്ടു പണി തരും എന്ന് ജന്മത്തില്‍ ചിന്തിച്ചില്ല.
    ഒരു പാട് ചിന്തകള്‍ കേറിയാല്‍ ചെല ബുദ്ധി ജീവികള്‍ക്കും വട്ടാകും എന്ന് കേട്ടിടില്ലേ...ചെലപ്പോ അതായിരിക്കും ആ മാന്യനും പറ്റിയത്.

    നമ്മള്‍ക്ക് കിട്ടിയ ബുദ്ധിയെ മര്യാദക്ക് ഉപയോഗിക്കാത്തകൊണ്ട് നമ്മള്‍ പട്ടിക്കപെട്ടു എന്ന തിരിച്ചറിവ് അതിനുശേഷം ഉണ്ടായി.
    ഒരു ഡിസംബര്‍ മാസത്തിലെ വിഡ്ഢിത്തം മൂലം നമ്മള്‍ 4 പേരും 3 വഴിയിലേക്ക് പിരിഞ്ഞു.

    ഇത് ഒരു കഥ അല്ല റിയാലിറ്റി മാത്രം !!!

    മറുപടിഇല്ലാതാക്കൂ