2012, നവംബർ 16, വെള്ളിയാഴ്‌ച

ഞാന്‍

എനിക്ക് മറ്റുള്ളവരേക്കാള്‍ ബുദ്ധി കുറവാണെന്ന് തോന്നിയിട്ടുണ്ട്.അതു  കൊണ്ടു തന്നെ ഞാന്‍ പറ്റിക്കപെടും  എന്ന തോന്നല്‍ എനിക്ക് ഉണ്ടാകാറുണ്ട്.അത് കൊണ്ട് എല്ലാം വിവെചിച്ചറിയണം എന്ന  ഉറച്ച ചിന്ത എന്നില്‍ ഉടലെടുത്തു.

അതിനാല്‍ ഒരു കാലത്ത്എന്നില്‍ ശാസ്ത്ര ബോധവും യുക്തി ബോധവും വളര്‍ന്നിരുന്നു.പിന്നീട് ആ വെളിപാടുകളൊക്കെ ഞാന്‍ കളഞ്ഞു, അലസനായി.
ആ ആലസ്യം മൂത്തപ്പോള്‍ ഞാന്‍ അന്തര്‍മുഖന്‍ ആകുകയും, എന്നില്‍ പേടി എന്ന വികാരം  കൂടുകയും ചെയ്തു.പലതിനെ കുറിച്ചും ഉള്ള ഭയം.
 പക്ഷെ എങ്ങിനെയോ,കാലക്രമേണ ഞാന്‍ ധൈര്യം സംഭരിച്ചു ഉറച്ച ചിന്താ ശക്തി ഉണ്ടാക്കി.ഞാന്‍- ഞാന്‍ ഞാനകാനുള്ള പരിശ്രമത്തിലാണ്  

.കാലാകാലമായിട്ട് അനുവര്‍ത്തിക്കുന്ന മനുഷ്യനെന്ന ബോധത്തില്‍ നിന്നും മാറി ദൈവ കണം എന്ന ബോധം അറിയാന്‍ പോകുന്നു .
ഇന്നേവരെ ആരും കണ്ടെത്താത്ത ആ ദൈവ കണം !
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ