2012, ഡിസംബർ 10, തിങ്കളാഴ്‌ച

അനശ്വരതയിലേക്ക്എല്ലാവരോടും കൂടി എനിക്ക് പറയാനുള്ളത്-
                    തങ്ങളുടെ വിശ്വാസത്തെ ഒരിക്കല്‍ പോലും ചോദ്യം ചെയ്യാത്തവര്‍ ചെലപ്പോ നരകത്തില്‍ തന്നെയാ എത്തുക. കാരണം ആര്‍കും ആരെയും വിശ്വസിക്കാം. നമ്മള്‍ കബളിപ്പിക്കപെടുമ്പോള്‍ മാത്രേ നമ്മളുടെ വിശ്വാസം   തെറ്റായിരുന്നു എന്ന് അറിയുകയുള്ളൂ.
'തന്റെ  പൂര്‍വീകരോക്കെ ഇതേ വിശ്വാസത്തിന്റെ ആള്‍ക്കാരായിരുന്നു, അത് കൊണ്ട് ഞാനും അത് മാത്രമേ വിശ്വസിക്കാന്‍ പാടുള്ളൂ' എന്നതില്‍ ഒരു അര്‍ത്ഥവും  ഇല്ല.
     *കള്ള്  കുടിച്ചു എന്നത് കൊണ്ട് ആരും കുടിയനോ മുഴു കുടിയനോ ഒന്നും ആവാന്‍ പോകുന്നില്ല.അതു തനിക്കോ തന്റെ കുടുംബത്തിനോ ഹാനി ഉണ്ടാക്കും എന്നാ വിചാരം ഉള്ളവന്‍ അതിനു adict ആവില്ല.
അത് പോലെ തന്റെ വിശ്വാസത്തെ ഒന്ന് വിമര്‍ശനാത്മകമായി കണ്ടാല്‍ ദൈവത്തില്‍നിന്നും അകലുകയോന്നും ഇല്ല. കൂടുതല്‍ ദൈവത്തെ അറിയുകയേ ഉള്ളൂ. 
       മതങ്ങളില്‍/////( (വിശ്വാസങ്ങളില്‍\ആദര്‍ശങ്ങളില്‍)  ആരെങ്കിലും അസംബന്ധങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ? അത് തന്നെയാണോ നമ്മളും അറിയാതെ ജീവിതത്തില്‍ കൊണ്ട് വരുന്നത്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ അറിയേണ്ടേ?
      ആത്മാവ് ഉണ്ടെന്നു തന്നെ കരുതുക(എല്ലാ മതവിശ്വാസികളും ആത്മാവില്‍ വിസ്വസിക്കുന്നുണ്ടല്ലോ  )
ഒരു പൂര്‍ണ മതവിശ്വാസി ആയിട്ട് ജീവിച്ചു മരിക്കുന്നു എന്ന് കരുതുക.  
തീര്‍ച്ചയയും തന്റെ മതങ്ങള്‍ പ്രകാരം സ്വര്‍ഗം കിട്ട്റെണ്ട എല്ലാ കാര്യങ്ങളും അവന്‍ ചെയ്തിരുന്നു.
എന്നിട്ടും അവന്‍ നര്‍ഗതിലെക്കാന് പോയത്. അവിടെ പോയപ്പോള്‍ അവനു ബോദ്യമാകുന്നു-
ഇതാണ് പരമ സത്യം എന്ന് കരുതി ആരോ പറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് താന്‍ ഇന്ന് നരഗത്തില്‍ എത്തിയതെന്ന് അവന്‍ മനസിലാക്കുന്നു...ദൈവം അവിടെ വന്നിട്ട് അരുളുന്നു ഇങ്ങനെ-
നിനക്കു എന്റെ അന്യ സൃഷ്ടികള്‍ക്കുള്ളതിനേക്കാള്‍ വിപുലമായൊരു ബുദ്ധി തന്നു. എന്നിട്ടും നീ നിന്റെ ആലസ്യം കാരണം അത് അല്പം പോലും ഉപയോഗിക്കാതെ പട്ടിക്കപെട്ടിടു വന്നിരിക്കുന്നു. ഹേ, വിഡ്ടീ, തന്റെ ചുറ്റുപാടില്‍ പോലും ആയിരം മതങ്ങള്‍ ഉണ്ടെന്നു തനിക്കറിയില്ലേ? എന്നിട്ട്ടും നീ എന്തിനു നിന്റെ മതം ഞാനാല്‍ നിര്‍മിതമാണെന്ന് തെറ്റിദ്ധരിച്ചു? തന്റെ ബുദ്ധി ഒരിക്കലെങ്ങിലും ഉപയോഗിചെങ്ങില്‍ നീ എന്നെനെക്കുമായി ഈ നരഗ തീയില്‍ എറിയുമായിരുന്നോ?
നീ നിന്റെ ബുദ്ധി  അല്പം ഉപയോഗിച്ചിരുന്നുവെങ്കില്‍ ഞാന്‍ നിനക്ക് സ്വര്‍ഗത്തിലേക്കുള്ള വഴി കാണിച്ചു തരുമായിരുന്നു.
ജനിച്ചപ്പോള്‍ മുതല്‍ നീ സുഖിച്ച അതെ രീതിയില്‍ നീ ജീവിതം തുടര്‍ന്നു.കാരണം ആ ജീവിതത്തില്‍ നിനക്ക്  ഭക്ഷണം.സുഖം എല്ലാം ഉണ്ടായിരുന്നു. പിന്നെയെന്തിന് നീ എന്നെ കുരിച്ചരിയണം അല്ലെ? ആരൊക്കെയോ പറഞ്ഞു നിന്നെ വിശ്വസിപ്പിച്ച രീതിയില്‍ നീ ജീവിച്ചു മരിച്ചു .നീ ഒരിക്കലെങ്കിലും വിവേകം കാണിച്ചിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ നേര്‍വഴിയില്‍ എത്തിക്കുമായിരുന്നു.
മണ്ടന്‍..മാര്‍ തീര്‍ച്ചയായും നരഗത്തില്‍ കത്തി തീരും! സ്വര്‍ഗം കൊതിച്ചു അലസരായവര്‍. തീര്‍ച്ചയായും നരഗത്തില്‍ തന്നെ...
തന്നേ പോലെ മടിയന്മാരായ മനുഷ്യ വര്‍ഗം കരുതുന്നു ഏതെങ്കിലും ഒരു മതത്തിന്റെ മെമ്പര്‍ ഷിപ്പ് എടുത്താല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി ആകുന്നു എന്ന്. പിന്നെ ഒന്ന് കൂടി-  സ്വര്‍ഗം എന്നത് മനുഷ്യന്റെ ബുദ്ധിക്കു കാണാന്‍ പറ്റാത്ത ഒന്നാണ്. അത് കൊണ്ട് നീയോ നിന്റെ കൂട്ടുകാരോ വിചാരിക്കുന്നതോന്നുമല്ല അവിടം. ഞാന്‍ നിങ്ങള്ക്ക് തന്ന ഗിഫ്റ്റ്- ബുദ്ധി- ഉപയോഗിക്കൂ നിങ്ങള്‍ അവിടെ എത്തും.
എങ്ങിനെ നിന്റെ ഗിഫ്റിനെ ഉപയോഗിക്കണം എന്നത് നിന്റെ മാത്രം ചോയ്സ് ആകുന്നു  !!! 
മകനെ, നിന്റെ സ്വര്‍ഗതിലുള്ള വഴി നിന്റെ യുക്തിബോധം ആകുന്നു. തീര്‍ച്ചയായും ഏറ്റവും നല്ല യുക്തി ബോധാമുല്ലവനെ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ. മതമുള്ളവനായാലും, ഇല്ലതവനായാലും സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നവന്‍ മാത്രമേ എന്റെ വഴിയില്‍ വരാറുള്ളൂ.  
*
*
*
 അവന്റെ മാനസീകാവസ്ഥ എന്തായിരിക്കും? 

ഇനിയെങ്കിലും യുക്തി ഉപയോഗിക്കൂ... യുക്തി ബോധം മോക്ഷ/സ്വര്‍ഗപ്രാപ്തി ആകുന്നു.
ഉണരൂ സഹോദരീ സഹോദരന്മാരെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ